RRB NTPC

ഡിഗ്രി ഉദ്യോഗാർത്തികൾക്ക് നിരവധി തൊഴിലവസരങ്ങളുമായി RRB NTPC- 2017.
Indian Railway യിലെ Station master, Goods guard, തുടങ്ങി ഒൻപതോളം Non technical തസ്തികകളിലേക്ക്  RRB യിൽ നിന്നും ഈ വർഷം സെപ്റ്റംബറോട് കൂടി വിജ്ഞാപനം പ്രതീക്ഷിക്കുന്നു.
എല്ലാ വിഭാഗം ഡിഗ്രിക്കാർക്കും 120 ചോദ്യങ്ങൾ അടങ്ങിയ Multiple choice type പരീക്ഷയാണു നടത്തപ്പെടുക.
പരീക്ഷ സില്ലബസ്:
1. General Awareness
2. Quantitative Aptitude
3. General Intelligence
വിജ്ഞാപനം വന്നു രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ തന്നെ പരീക്ഷ നടക്കും എന്നുള്ളതിനാൽ, അത് മുൻ കൂട്ടി കണ്ടു കൊണ്ടുള്ള ചിട്ടയായ പഠനം വിജയത്തിനായി അനിവാര്യമാണ്.
ഈ പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി Tecgate പ്രത്യേക Weekend/ Regular ബാച്ചുകൾ ആരംഭിച്ചിരിക്കുന്നു.
അഡ്മിഷനായി സമീപിക്കുക:
KOCHI- 08592005516
CALICUT- 0859200514
THRISSUR- 08592005513

ABOUT GATE

ഉപരിപഠനം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി, തുടങ്ങി നിരവധി അവസരങ്ങൾക്കായി GATE-2018 പരീക്ഷയ്ക്ക് തയ്യാറെടുക്കാം…

എന്താണ് GATE?

വിവിധ സയൻസ്-എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് തുടർപഠനത്തിന്‌ മാനദണ്ഡമായി MHRD രാജ്യത്തെ 7 ഐഐടികളും IISc ബാംഗ്ലൂരും മുഖേനെ വർഷം തോറും നടത്തി വരുന്ന അഭിരുചി പരീക്ഷയാണ് GATE. വിദ്യാർത്ഥികളുടെ, അവരവരുടെ ബിരുദ മേഖലയിലെ അറിവും അഭിരുചിയും ആഴത്തിലും പരപ്പിലും പരിശോധിക്കപെടുന്ന GATE പരീക്ഷ ഇന്ന് രാജ്യത്തു നടത്തപെടുന്ന മത്സരപരീക്ഷകളിൽ ഏറ്റവും മുൻപന്തിയിൽ നിൽകുന്നു. വിവിധ എഞ്ചിനീയറിംഗ്-സയൻസ് ശാഖകളിലായി 23 പേപ്പറുകളിലാണ് ഈ പരീക്ഷ നടത്തിവരുന്നത്.
ആദ്യ കാലങ്ങളിൽ തുടർപഠനത്തിനുള്ള മാനദണ്ഡമായി മാത്രം കണക്കാക്കപ്പെട്ടിരുന്ന ഈ പരീക്ഷാഫലം കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും മറ്റും വിവിധ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി ഉപയോഗപെടുത്തിവരുന്നു.
അത് കൊണ്ട് തന്നെ തുടർപഠനം താൽപര്യപ്പെടുന്നവർ മാത്രമല്ല, മറിച്ചു സർക്കാർ-സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒരു ജോലി ആഗ്രഹിക്കുന്നവരും ഇപ്പോള്‍ ഈ പരീക്ഷ എഴുതിവരുന്നു.

GATE സിലബസ്?

വിവിധ എഞ്ചിനീറിങ്-സയൻസ് ശാഖകളിലായി 23 പേപ്പറുകളായാണ് GATE പരീക്ഷ നടത്തപ്പെടുന്നത്. മത്സരാർത്ഥികൾക്ക് അവരവരുടെ ബിരുദകോഴ്‌സുകൾക്ക് അനുസൃതമായി ഏതെങ്കിലുമൊരു പേപ്പർ തിരഞ്ഞെടുക്കാവുന്നതാണ്.

EXAM PATTERN ?

100 മാർക്കിനുള്ള 65 ചോദ്യങ്ങളടങ്ങിയതാവും GATEന്റെ ചോദ്യപേപ്പർ. MULTIPLE CHOICE TYPE (MCT ) , NUMERICAL ANSWER TYPE(NAT ) എന്നീ വിഭാഗങ്ങളിലായി ഒന്നും രണ്ടും മാർക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടാവുക. സാധാരണഗതിയിൽ കണക്കിന് 15 മാർക്ക് VERBAL & NUMERICAL ABILITY ക്ക് 15 മാർക്ക് TECHNICAL ചോദ്യങ്ങൾക്കു 70 മാർക്ക് എന്ന രീതിയിൽ ആയിരിക്കും ചോദ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. തെറ്റായി രേഖപ്പെടുത്തുന്ന ഉത്തരങ്ങൾക്കു ചോദ്യത്തിനുള്ള മാർക്കിന്റെ മൂന്നിലൊന്ന് NEGATIVE MARKKING ഉണ്ടാവും. എന്നാൽ NAT ചോദ്യങ്ങൾക്ക് NEGATIVE MARKING ഉണ്ടായിരിക്കുനിന്നതല്ല.

RESULT & SCORE :

പരീക്ഷയിൽ ലഭിക്കുന്ന മാർക്കും 1000ലുള്ള സ്കോറും റാങ്കും അടങ്ങുന്നതാണ് GATE SCORE CARD. എം.ടെക് പ്രവേശനമുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കു GATE SCORE ആണ് മാനദണ്ഡമാക്കുന്നത്. പരമാവധി 3 വർഷമാണ് GATE SCOREന്റെ സാധുത.
2016, 2017 വർഷങ്ങളിലെ GATE പരീക്ഷ QUALIFY ചെയ്യുന്നതിനായുള്ള CUTOFF MARKS താഴെ നൽകുന്നു:

അവസരങ്ങളുടെ GATE !!

അനേകം അവസരങ്ങളാണ് GATEലൂടെ മത്സരാർത്ഥികൾക്ക് മുൻപിൽ തുറന്നു കിട്ടുന്നത്. ചിട്ടയായ പഠനവും പരിശീലനവും കൊണ്ട് ഏതൊരാൾക്കും GATEൽ നല്ല SCORE കരസ്ഥമാക്കാവുന്നതാണ്.പരീക്ഷയിൽ നല്ല SCORE നേടുന്നവർക്ക് നിരവധി അവസരങ്ങളാണ് തുറന്നു കിട്ടുന്നത്.

ഏതൊക്കെയാണവ?

  1. ഒന്നാമത്തേതായി രാജ്യത്തെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITകൾ NITകൾ കേന്ദ്ര സർവ്വകലാശാലകൾ എന്നിവകളിൽ പ്രതിമാസ STIPENDഓടെ എം..ടെക്-മറ്റു ടെക്നിക്കൽ സയൻസ് ബിരുദാനന്തര ബിരുദ പഠനത്തിനുള്ള അവസരമാണ്. ഇതുവഴി ഇഷ്ട്ടപെട്ടതും മികച്ചതുമായ കോഴ്‌സുകളിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കുകയും ക്യാമ്പസ് പ്ലേസ്മെന്റ് വഴിയും അല്ലാതെയും മികച്ച ജോലി നേടാനുള്ള അവസരവും ലഭിക്കുന്നു.
  2. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ IOCL, BPCL, BHEL, ONGC, NTPC… തുടങ്ങിയവയിലേക്ക് എഞ്ചിനീയറിംഗ് ബിരുദധാരികളെ RECRUIT ചെയ്യുവാനായി ആശ്രയിക്കുന്നത് GATE പരീക്ഷാഫലമാണ്. GATEൽ ഉയർന്ന സ്കോർ നേടി റാങ്ക് ലിസ്റ്റിൽ മുൻപന്തിയിലുള്ളവരെ ഈ പൊതുമേഖലാ സ്ഥാപനങ്ങൾ MANAGEMENT TRAINEE/ GRADUATE ENGINEER എന്നീ തസ്തികയിലേക്ക് നിയമിക്കുന്നു. ഇതുകൊണ്ടു തന്നെ തുടർപഠനം എന്നതിനേക്കാളുപരി ഇത്തരം സ്ഥാപനങ്ങളിൽ ഒരു ജോലി ലക്ഷ്യം വച്ച് GATE പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെല്ലാമായി വർഷം ശരാശരി 5000ഓളം ഒഴിവുകളാണ് വിവിധ എഞ്ചിനീയറിംഗ് STREAMമുകളിലായി നികത്തപ്പെടുന്നത്.

GATE പരീക്ഷയ്ക്ക് വേണ്ടി ചിട്ടയായി തയ്യാറെടുത്ത് നല്ല സ്‌കോറോടെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടാൽ ലഭിക്കുന്ന നേരിട്ടുള്ള ഗുണങ്ങളാണ് മേല്പറഞ്ഞ രണ്ടും. എന്നാൽ GATEന് വേണ്ടിയുള്ള തയ്യാറെടുപ്പ് വഴി നേരിട്ടല്ലാതെയും മെച്ചങ്ങളനേകമാണ്. രാജ്യത്തെ എഞ്ചിനീയറിംഗ് ബിരുദധാരികളുടെ DREAM JOB DESTINATION ആയ INDIAN ENGINEERING SERVICES(IES), ISRO, BARC, DRDO, COAL INDIA എന്നീ സ്ഥാപനങ്ങളിലേക്ക് അവരവർ നടത്തുന്ന RECRUITMENT പരീക്ഷകളുടെ സിലബസ് GATEന്റെ സിലബസിനോട് ഏറെക്കുറെ സാമ്യമുള്ളതാണ്. അതിനാൽ GATEനുള്ള തയ്യാറെടുപ്പ് ഈ പരീക്ഷകളിൽ വളരെയേറെ സഹായകരമാകുന്നു. STAFF SELECTION COMMISSION വർഷംതോറും നടത്തുന്ന SSC JUNIOR ENGINEER പരീക്ഷ, RAILWAY RECRUITMENT BOARD നടത്താറുള്ള RRB SENIOR SECTION ENGINEER/JUNIOR ENGINEER പരീക്ഷകൾ,കേരളാ PSC നടത്താറുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ASSISTANT ENGINEER (KWA, Irrigation, Agro Industries, KSEB, KSRTC, etc) പരീക്ഷകൾ തുടങ്ങിയവയിൽ ഉന്നത വിജയം നേടി എഞ്ചിനീയറിംഗ് മേഖലയിൽ ഒരു സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാനും GATEന് വേണ്ടിയുള്ള പരിശീലനം നമ്മെ പ്രാപ്തരാക്കുന്നു.

TECGATEലേക്ക് സ്വാഗതം !!

ചിട്ടയായ പഠനവും പരിശീലനവും വഴി GATE തുറന്നിടുന്ന നീണ്ട അവസരങ്ങളിലേക്ക് കാലെടുത്തുവെക്കാൻ നിങ്ങൾ തീരുമാനിച്ചുവോ?
എങ്കിൽ നിങ്ങളെ ഞങ്ങൾ TECGATEലേക്ക് സ്വാഗതം ചെയ്യുന്നു.
നിരവധി വർഷത്തെ GATE പരിശീലന പാരമ്പര്യമുള്ള TECGATEലെ പരിശീലനം വഴി GATE ൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ അനേകമാണ്.

സൂക്ഷ്മമായി തയ്യാർചെയ്തിട്ടുള്ള ക്ലാസുകൾ, അനുഭവസമ്പന്നരായ അദ്ധ്യാപകർ, COMPREHENSIVE STUDY MATERIALS, 250ൽപരം PRACTICE/MOCK TESTS എന്നിവ TECGATEലെ വിദ്യാർത്ഥികളെ തുടർച്ചയായി GATEൽ ഉന്നത റാങ്കുകളിലെത്തിക്കുന്നു.

GATE 2018 നായുള്ള REGULAR/ WEEKEND ബാച്ചുകളിലേക്കുള്ള അഡ്മിഷൻ TECGATEൽ ആരംഭിച്ചിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക:
TECGATE
www.tecgate.in
KOCHI : 8592005516
THRISSUR : 8592005513
CALICUT : 8592005514